പ്ര​ധാ​ന പാ​ത​ക​ൾ കൈയട​ക്കി ക​ന്നു​കാ​ലി​ക്കൂ​ട്ടം; അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് ആ​ശ​ങ്ക
Thursday, October 31, 2024 6:00 AM IST
മു​ണ്ട​ക്ക​യം: എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ മേ​യാ​ൻ വി​ടു​ന്ന ക​ന്നു​കാ​ലി​ക്കൂ​ട്ടം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ത​ക​ൾ കൈയട​ക്കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​നു സ​മീ​പ​വും തെ​ക്കേ​മ​ല-​പാ​ലൂ​ർ​ക്കാ​വ് റോ​ഡി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. നാ​ൽ​പ്പ​തി​ല​ധി​കം വ​രു​ന്ന ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ൽ നി​ര​ക്കു​ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാകും.

ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ റ​ബ​ർ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി പ​ല ഭാ​ഗ​ത്തും കൈ​ത​കൃ​ഷി ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ല​ഭാ​ഗ​ത്തും മു​ള്ളു​വേ​ലി നി​ർ​മി​ച്ച​തോ​ടെ​യാ​ണ് കാ​ലി​ക​ൾ കൂ​ട്ട​മാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ മേ​ഞ്ഞു​ന​ട​ക്കു​ന്ന കാ​ലി​ക്കൂ​ട്ടം രാ​ത്രി​യാ​കു​ന്ന​തോ​ടെ റോ​ഡി​ൽ നി​ര​ക്കും.

ഇ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും ത​ട​സ​പ്പെ​ടും. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പ​ല​പ്പോ​ഴും ക​ന്നു​കാ​ലി​ക്കൂ​ട്ടം മാ​ർ​ഗത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഹോ​ണ​ടി​ച്ചാ​ൽ പോ​ലും ഇ​വ റോ​ഡി​ൽ​നി​ന്നു മാ​റാ​ൻ ത​യാ​റാ​കി​ല്ല. നാ​ട്ടു​കാ​രും രോ​ഗി​ക​ൾ​ക്കൊ​പ്പ​മു​ള്ള​വ​രും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പാ​ത​യി​ൽ​നി​ന്നു ക​ന്നു​കാ​ലി​ക​ളെ മാ​റ്റു​ന്ന​ത്. മ​ഴ​യും മ​ഞ്ഞു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ കാ​ലി​ക്കൂ​ട്ടം റോ​ഡി​ൽ നി​ര​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.

എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ വ​ള​ർ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളാ​ണ് ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ത്രി​യും പ​ക​ലും ഇ​വ കൂ​ട്ടി​ൽ ക​യ​റാ​തെ തോ​ട്ട​ത്തി​ലൂ​ടെ മേ​ഞ്ഞു​ന​ട​ക്കും. ക​റ​വ​യു​ള്ള പ​ശു​ക്ക​ളെ മാ​ത്ര​മാ​ണ് ഉ​ട​മ​സ്ഥ​ർ പി​ടി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ തോ​ട്ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും റോ​ഡി​ലു​മാ​യാ​ണ് രാ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.

പ​ണ്ടു​കാ​ല​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ആ​ടു​മാ​ടു​ക​ളെ പി​ടി​ച്ചു​കെ​ട്ടാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന മാ​ടു​ക​ളെ പി​ടി​ച്ചുകെ​ട്ടാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യാ​ൽ ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ക​ഴി​യും.