കടുത്തുരുത്തി: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എം.എന്‍. ദിവാകരന് നായര്‍, എം.കെ. സാംബുജി, എം.കെ. ഇന്ദുചൂഡന്, സി. കെ. ശശി, ടോമി പ്രാലടിയില്‍, ജോയി ചാക്കോ, മാത്യു പായിക്കാടന്‍, മധു എബ്രഹാം, നോബി മുണ്ടയ്ക്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും കോൺഗ്രസ് നേതാക്കളായ സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്, പി.കെ.ദിനേശൻ, കുര്യാക്കോസ് തോട്ടത്തിൽ,എൻ.സി.തോമസ്, എം.ആർ. ഷാജി, വി.ടി. ജയിംസ്,വിജയമ്മ ബാബു, സിയാദ് ബഷീർ,സന്തോഷ് ശർമ്മ, കെ.കെ. കൃഷ്ണകുമാർ, കെ.ഡി. ദേവരാജൻ ,മോഹൻ കെ. തോട്ടുപ്പുറം, പോൾ തോമസ്, എം.ജെ. ജോർജ്, റഷീദ് മങ്ങാടൻ, പി.വി.സുരേന്ദ്രൻ,കെ. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.
വൈക്കം: ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 40-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് സോണി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൽസലാം റാവുത്തർ, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ഇടവട്ടം ജയകുമാർ,പി.എൻ. കിഷോർകുമാർ, ജോർജ് വർഗീസ്, കെ. ബാബുരാജ്, എം.ടി. അനിൽകുമാർ, കെ. എൻ.രാജപ്പൻ, ശ്രീദേവി അനിരുദ്ധൻ,പി.ഡി. ബിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
അംബികാമാർക്കറ്റ്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അംബികാമാർക്കറ്റിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.വി. ജയന്തൻ, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എൻ.ജി. അപ്പൻ, പി.ജി. ഷാജി, മണ്ഡലം സെക്രട്ടറി എം.രഘു, വാർഡ് പ്രസിഡൻറ് സേവ്യർ ചക്കാലക്കൽ, ജോസ് ടി.സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.