ആ​റാ​ട്ടു​കു​ളം ശു​ചീ​ക​രി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചു
Thursday, October 31, 2024 7:38 AM IST
വൈ​ക്കം: ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ൻ ആ​റാ​ടു​ന്ന കി​ഴ​ക്കേ ന​ട​യി​ലു​ള്ള ആ​റാ​ട്ടു​കു​ളം ശു​ചീ​ക​രി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത കു​ള​ത്തി​ൽ 100 ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് കു​ളി​ക്കു​ന്ന​ത്.

ആ​റാ​ട്ടു​ക​ട​വി​ലെ കു​ള​പ്പു​ര ഇ​ടി​ഞ്ഞു വീ​ഴാ​റാ​യി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ഹ​രി​ദാ​സ​ൻ നാ​യ​രും

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്.​പ്ര​ശാ​ന്തി​ന്‌ നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഉ​ട​ൻ എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് ആ​റാ​ട്ടു​കു​ളം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും ശു​ചീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.