ഏ​റ്റു​മാ​നൂ​ർ ജ​ല​പ​ദ്ധ​തി: ന​വം​ബ​റി​ൽ നി​ർ​മാ​ണം തു​ട​ങ്ങും
Thursday, October 31, 2024 7:22 AM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ന് ജ​ല​സ​മൃ​ദ്ധി ന​ൽ​കു​ന്ന ഏ​റ്റു​മാ​നൂ​ർ ജ​ല​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും അ​തി​ര​മ്പു​ഴ, കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഏ​റ്റു​മാ​നൂ​ർ ജ​ല​പ​ദ്ധ​തി കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. കി​ഫ്ബി പ​ദ്ധ​തി​യി​ൽ നി​ന്ന് 93.225 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കി​യാ​ണ് ജ​ല​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി നേ​താ​ജി ന​ഗ​റി​ൽ 22 എം​എ​ൽ​ഡി സം​ഭ​ര​ണ ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യും 16 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല സം​ഭ​ര​ണി​യും 20 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഭൂ​ത​ല സം​ഭ​ര​ണി​യും ക​ച്ചേ​രി​ക്കു​ന്നി​ൽ 10 ല​ക്ഷം ലി​റ്റ​റും ക​ട്ട​ച്ചി​റ​യി​ൽ 50,000 ലി​റ്റ​റും സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കു​ക​ളും നി​ർ​മി​ക്കും.

പൂ​വ​ത്തും​മൂ​ട് പ​മ്പ്ഹൗ​സി​നു സ​മീ​പം പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റും പ​മ്പ് സെ​റ്റും സ്ഥാ​പി​ക്കും. ടാ​ങ്കു​ക​ളി​ൽ നി​ന്ന് 43 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ത​ര​ണ ലൈ​നു​ക​ൾ സ്ഥാ​പി​ച്ച് ഗാ​ർ​ഹി​ക ക​ണ​ക്‌ഷ​ൻ ന​ൽ​കി എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കും.

35 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​ശേ​ഷം സ്തം​ഭി​ച്ച പ​ദ്ധ​തി​ക്ക് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ജീ​വ​ൻ വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ ജ​ല​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലും അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കും.

കോ​ട്ട​യം എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ താ​ൻ താ​ത്പ​ര്യ​മെ​ടു​ത്ത് കു​മ​ര​കം, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം ക​ണ്ടി​രു​ന്നു. ഭാ​വി​യി​ൽ ആ​ർ​പ്പൂ​ക്ക​ര, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ഏ​റ്റു​മാ​നൂ​ർ ജ​ല​പ​ദ്ധ​തി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും. ഇ​തോ​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​മെ​ന്നു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.