മാ​ലി​ന്യമു​ക്തം ഇ​ടു​ക്കി: ഹ​രി​തസൗ​ന്ദ​ര്യ പ്ര​ഖ്യാ​പ​നം ഇ​ന്ന്
Friday, November 1, 2024 7:29 AM IST
ഇ​ടു​ക്കി: മാ​ലി​ന്യ​മു​ക്ത ഇ​ടു​ക്കി​യു​ടെ ര​ണ്ടാംഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​പ്പി​റ​വി ദി​മാ​യ ഇ​ന്ന് ഹ​രി​ത സൗ​ന്ദ​ര്യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

കൊ​ന്ന​ത്ത​ടി​യി​ൽ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കും.​ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ എം.​എം. മ​ണി, എ.​ രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ റെ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​യ​ൽ​ക്കൂ​ട്ടം, സ​ർ​ക്കാ​ർ ഓ​ഫീ​സ്, ക​ലാ​ല​യം, ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ടൗ​ണു​ക​ൾ എ​ന്നി​വ​യെ​യാ​ണ് ഹ​രി​ത​മാ​ക്കു​ന്ന​ത്. മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലേക്ക് ഇ​വ​യെ എ​ത്തി​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ​മി​ഷ​ൻ, കു​ടും​ബ​ശ്രീ മി​ഷ​ൻ, ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളെ​യും ഏ​ജ​ൻ​സി​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ​തെ​ന്ന് ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ജ​യ് പി. ​കൃ​ഷ്ണ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ 1398 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഹ​രി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ൾ -254 നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 128 സ്കൂ​ളു​ക​ൾ​ക്ക് പു​റ​മേ 126 സ്കൂ​ളു​ക​ളെ​ക്കൂ​ടി ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടെ ജി​ല്ല​യി​ലാ​കെ​യു​ള്ള 377 സ്കൂ​ളു​ക​ളി​ൽ 254 സ്കൂ​ളു​ക​ൾ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​കും.

ഹ​രി​ത ക​ലാ​ല​യ​ങ്ങ​ൾ -27

വി​വി​ധ കോ​ള​ജു​ക​ള​ട​ക്കം ജി​ല്ല​യി​ൽ ആ​കെ 46 ക​ലാ​ല​യ​ങ്ങ​ളാ​ണു​ള്ള​ത്. അ​വ​യി​ൽ എ​ട്ടെ​ണ്ണ​ത്തി​ന് നേ​ര​ത്തേ ഹ​രി​ത സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യി​രു​ന്നു. 19 കോ​ള​ജു​ക​ൾ കൂ​ടി ഹ​രി​ത​മാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ ഹ​രി​ത ക​ലാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം 27ആ​കും.

ഹ​രി​ത ഓ​ഫീ​സു​ക​ൾ-528

സ​ർ​ക്കാ​ർ, പൊ​തു മേ​ഖ​ല​യി​ൽ 2536 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ​ഇ​വ​യി​ൽ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ 194 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് കൂ​ടി ഹ​രി​ത പ​ദ​വി ന​ൽ​കും. 334 ഓ​ഫീ​സു​ക​ളെ നേ​ര​ത്തേ ഹ​രി​ത​മാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നു. 528 സ്ഥാ​പ​ന​ങ്ങ​ളു​ടെ ഹ​രി​ത പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ര​ള​പ്പി​റ​വി​യി​ൽ ന​ട​ത്തു​ക.

ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ-8

ജി​ല്ല​യി​ലാ​കെ 40 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ഹ​രി​ത​മാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ ഏ​ഴെ​ണ്ണ​ത്തെ ഇ​ന്ന് ഹ​രി​ത​മാ​യി പ്ര​ഖ്യാ​പി​ക്കും. ഒ​രെ​ണ്ണം നേ​ര​ത്തേ ഹ​രി​ത പ​ദ​വി നേ​ടി​യി​രു​ന്നു.

ഹ​രി​തസു​ന്ദ​ര ടൗ​ണു​ക​ൾ-23

ചെ​റു​തും വ​ലു​തു​മാ​യ ജം​ഗ്ഷ​നു​ക​ള​ട​ക്കം ജി​ല്ല​യി​ൽ 45 ടൗ​ണു​ക​ളെ​യാ​ണ് ഹ​രി​ത​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 23 എ​ണ്ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​ന്ന് ന​ട​ത്തു​ന്ന​ത്.