എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്: ഭ​ര​ണം നഷ്ടപ്പെട്ടതിനു പി​ന്നാ​ലെ കോൺഗ്രസിൽ പു​റ​ത്താ​ക്ക​ൽ
Friday, November 1, 2024 5:51 AM IST
എ​രു​മേ​ലി: കോ​ൺ​ഗ്ര​സ്‌ അം​ഗ​ത്തെ കൂ​ട്ടു​പി​ടി​ച്ച് പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണം ഇ​ട​തു​പ​ക്ഷം പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ്‌ പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലേ​ക്ക്. ഇ​ന്ന​ലെ കെ​പി​സി​സി, ഡി​സി​സി നേ​തൃ​ത്വം എ​രു​മേ​ലി​യി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ഓ​ൺ​ലൈ​ൻ യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചു കൂ​റു​മാ​റി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി.

ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു മാ​റി​യ കോ​ൺ​ഗ്ര​സ്‌ അം​ഗം സു​ബി സ​ണ്ണി​യെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ സു​ബി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​മ്പാ​വാ​ലി വാ​ർ​ഡി​ലെ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെടെ ര​ണ്ടു പേ​രെ ഇ​ന്ന​ലെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര അ​റി​യി​ച്ചു. ബി​ജു കാ​യ​പ്ലാ​ക്ക​ൽ, ബോ​ബ​ൻ പ​ള്ളി​ക്ക​ൽ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. സു​ബി ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് മാ​റി​യ​തി​നെ പി​ന്തു​ണ​ച്ച​തി​നാ​ണ് വാ​ർ​ഡി​ലെ ര​ണ്ട് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടെ സു​ബി സ​ണ്ണി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വ​ത്തി​ന് ഏ​റ്റ ക​ന​ത്ത ആ​ഘാ​ത​മാ​യി​രു​ന്നു. പാ​ർ​ട്ടി വി​പ്പ് അ​നു​സ​രി​ക്കാ​തെ വോ​ട്ട് ചെ​യ്ത​ത് ഉ​ന്ന​യി​ച്ച് സു​ബി സ​ണ്ണി​യെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി ന​ൽ​കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റു​സ്ഥാ​നം ഊ​ഴ​മി​ട്ട് ന​ൽ​കു​ന്ന ധാ​ര​ണ​യാ​ണ് ഭ​ര​ണം ന​ഷ്‌​ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും നേ​തൃ​ത്വം വി​ല​യി​രു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഇ​ട​തു​പ​ക്ഷത്തു​നി​ന്ന് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ നീ​ക്കം തു​ട​ങ്ങി​യ​തും നേ​തൃ​ത്വം വി​ല​യി​രുത്തി.

കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര അം​ഗം ഇ.​ജെ. ബി​നോ​യി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ നേ​രി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചു.