സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നാ​ളെ വ​ഞ്ച​നാദി​നം
Thursday, October 31, 2024 7:22 AM IST
അ​തി​ര​മ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യാ​യ തൊ​ഴി​ലാ​ളിവി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം അ​നു​വ​ദി​ച്ച മൂ​ന്നു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത​യു​ടെ പ്രാ​ബ​ല്യ​തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ അ​തു വ​രെ​യു​ള്ള കു​ടി​ശി​ക ക​വ​ർ​ന്നെ​ടു​ക്കു​വാ​നു​ള്ള ഹീ​ന​മാ​യ ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ അ​നു​വ​ദി​ച്ച ര​ണ്ടു ശ​ത​മാ​നം ഡി​എ​യി​ലും മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യി​രു​ന്നി​ല്ല.

ഇ​തോ​ടെ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​കെ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യി​ലു​മാ​യി ജീ​വ​ന​ക്കാ​ര​ന്‍റെ 78 മാ​സ​ത്തെ ഡി​എ​യാ​ണ് സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ത്ത​ത്. ഇ​നി​യും 19 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കാ​തെ ബാ​ക്കി നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണി​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ഡി​എ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ഹേ​ഷ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ ചാ​ലി​ൽ, ട്ര​ഷ​റ​ർ ജ​യ​കു​മാ​ർ കെ.​എ​സ്. എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക, കു​ടി​ശി​ക​യാ​യ 19 ശ​ത​മാ​നം ഡി​എ പ്ര​ഖ്യാ​പി​ക്കു​ക, പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് മ​തി​യാ​യ ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

ഫെ​ഡ​റേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന വ​ഞ്ച​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലും എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മേ​ബി​ൾ എ​ൻ.​എ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു​വും അ​റി​യി​ച്ചു.