ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും കെ.​എം. മാ​ണി​യു​ടെ​യും ഓ​ർ​മ നി​ല​നി​ർ​ത്തി അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത്‌
Friday, November 1, 2024 5:43 AM IST
അ​ക​ല​ക്കു​ന്നം: പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മൂ​ഴൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് മു​ൻ മുഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രും ക​രി​മ്പാ​നി ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ​ പേ​രും ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ത്തു.

ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യു​ടെ​യും ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ​യും ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നുള്ള 1.25 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യുടെ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. കെ.​എം. മാ​ണി ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ക​രി മ്പാനി ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഇ​രു​വ​രും അ​ക​ല​ക്കു​ന്ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ്മ​രി​ച്ച് ഇ​വ​രു​ടെ ഓ​ർ​മ നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ൽ​കു​മാ​റും വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ള​വും അ​റി​യി​ച്ചു.