പാ​റേ​ല്‍ പ​ള്ളി മൈ​താ​നി​യി​ല്‍ "നാ​ട്ടു​പ​ച്ച' കാ​ര്‍ഷി​ക വി​പ​ണ​ന​മേ​ള ഇ​ന്ന് ആ​രം​ഭി​ക്കും
Friday, November 1, 2024 6:13 AM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​റേ​ല്‍ പ​ള്ളി മൈ​താ​നി​യി​ല്‍ ഇ​ന്ന് മു​ത​ല്‍ നാ​ലു വ​രെ 11-ാമ​ത് നാ​ട്ടു​പ​ച്ച കാ​ര്‍ഷി​ക വി​പ​ണ​ന മേ​ള ന​ട​ത്തും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ള്ള​പ്പു​ര ആ​മു​ഖ​സ​ന്ദേ​ശം ന​ല്‍കും.
ചാ​സ് ഡ​യ​റ​‌ക‌്ട​ര്‍ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, മു​ന്‍സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, തോ​മ​സ് കെ.​വി., ത​ങ്ക​ച്ച​ന്‍ പു​ല്ലു​കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് മേ​ള​യു​ടെ സ​മ​യം. ഫോ​ൺ: 9387020111, 9895108319.