കോ​ട്ട​യം ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന് തു​ട​ക്കം
Friday, November 1, 2024 6:13 AM IST
കോ​ട്ട​യം: ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം, ഫി​ൽ​ക്കോ​സ്, ആ​ത്മ, നാ​ദോ​പാ​സ​ന, ക​ളി​യ​ര​ങ്ങ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന കോ​ട്ട​യം ക​ൾ​ച്ച​റ​ൽ ഫെ​സ​റ്റി​നു തു​ട​ക്ക​മാ​യി. കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​ർ​ശ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​വി.​എ​ൽ. ജ​യ​പ്ര​കാ​ശ്, പ്ര​ഫ. പൊ​ൻ​കു​ന്നം രാ​മ​ച​ന്ദ്ര​ൻ, ക​ലാ​മ​ണ്ഡ​ലം ദേ​വ​കി അ​ന്ത​ർ​ജ​നം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ, തി​രു​വി​ഴ ജ​യ​ശ​ങ്ക​ർ, ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ, ജോ​യ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.