വി​ജ​യ​ത്തി​ള​ക്ക​വു​മാ​യി മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ൾ
Thursday, October 31, 2024 6:00 AM IST
മു​ണ്ട​ക്ക​യം: ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ മി​ന്നു​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ൾ. ഏ​ല​പ്പാ​റ​യി​ൽ ന​ട​ന്ന പീ​രു​മേ​ട് ഉ​പ​ജി​ല്ലാ സ​യ​ൻ​സ് ക്വി​സി​ൽ അഭി​മ​ന്യു മ​നു ഫ​സ്റ്റ് എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.

കു​മ​ളി അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ അ​ഭി​മ​ന്യു മ​നു, അ​ൻ​സു ടി. ​അ​നി​ൽ, അ​ഡോ​ണ സോ​ജ​ൻ എ​ന്നി​വ​ർ എ ​ഗ്രേ​ഡ് നേ​ടി. ഉ​പ്പു​ത​റ​യി​ൽ നട​ന്ന പീ​രു​മേ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ അ​ഡോ​ണ സോ​ജ​ൻ,

ഐ​മ ജോ​സ​ഫ്, റ്റെ​സി​ൻ തെ​രേ​സ് തോ​മ​സ്, റ്റെ​സ മ​രി​യ റി​നോ​ഷ്, ദി​യ ഫാ​ത്തി​മ, എ​റി​ക് ആ​ന്‍റ​ണി, മി​ൻ​ഷ ജോ​യ്സ്, മി​ൽ​ന ജോ​യ്സ്, എ​ൽ​ദ ജെ​യ്മോ​ൻ, റി​യ റെ​മി, നി​വേ​ദ്യ മ​നു, റോ​സി​ലി​ൻ റി​നോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. 53 സ്കൂ​ളു​ക​ൾ അ​ണി​നി​ര​ന്ന മ​ത്സ​ര​ത്തി​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ​ർ റ​വ.​ഡോ. ജ​യിം​സ് മു​ത്ത​നാ​ട്ട്, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എന്നി​വ​ർ അ​നു​മോ​ദി​ച്ചു.