നേ​രേ​ക​ട​വ് - മാ​ക്കേ​ക​ട​വ് പാ​ലം: നാ​ലാ​മ​ത്തെ തൂ​ണി​ലേ​യ്ക്ക് ഗ​ർ​ഡ​ർ ലോ​ഞ്ച​ർ സ്ഥാ​പി​ച്ചു
Thursday, October 31, 2024 7:38 AM IST
വൈ​ക്കം: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന നേ​രേ​ക​ട​വ് - മാ​ക്കേ​ക​ട​വ് പാ​ല​ത്തി​ന്‍റെ നാ​ലാ​മ​ത്തെ തൂ​ണി​ലേ​ക്ക് ഗ​ർ​ഡ​ർ ലോ​ഞ്ച​ർ സ്ഥാ​പി​ച്ചു.

ദ്രു​ത​ഗ​തി​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​ത്. 2026 ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​ക​ത്ത​ക്ക രീ​തി​യി​ലാ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. 23 പൈ​ൽ ക്യാ​പ്പു​ക​ളി​ൽ 22 എ​ണ്ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു, 21 പി​യ​ർ ക്യാ​പ്പു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

നാ​വി​ഗേ​ഷ​ൻ സ്പാ​നി​ലു​ള്ള എ​ട്ട് ബീ​മു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി.13 ഗ​ർ​ഡ​റു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ളും ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2016ലാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 60 ശ​ത​മാ​ന​ത്തി​ല​ധി​കം പി​ന്നി​ട്ട​പ്പോ​ഴാ​ണ് സ​മീ​പ റോ​ഡി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം കോ​ട​തി​ലെ​ത്തി നി​ർ​മാ​ണം നി​ല​ച്ച​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ തു​ക വ​ർ​ധി​പ്പി​ച്ചു ന​ൽ​കി. അ​ഞ്ചു​മാ​സം മു​മ്പ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.