കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട്-​മ​ഞ്ച​ക്കു​ഴി റോ​ഡി​ല്‍ യാത്ര ദുഷ്കരം
Friday, November 1, 2024 5:23 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ടാ​റിം​ഗ് ത​ക​ര്‍​ന്ന് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട്-​മ​ഞ്ച​ക്കു​ഴി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ത​ല്‍ മ​ഞ്ച​ക്കു​ഴി​വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്താ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ചെ​റി​യ കു​ഴി​ക​ളി​ലെ ടാ​റിം​ഗ് ഇ​ള​കി വ​ലു​താ​കു​ന്ന നി​ല​യി​ലാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പാ​ലാ-​പൊ​ന്‍​കു​ന്നം റോ​ഡി​ല്‍ നി​ന്ന് എ​ളു​പ്പ​മാ​ര്‍​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ​ത്താ​ന്‍ തീ​ർ​ഥാ​ട​ക​രും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്.

ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ട് ക​യ​റി​ക്കി​ട​ക്കു​ന്ന റോ​ഡി​ല്‍ രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ര്‍​ക്ക് വെ​ളി​ച്ച​വു​മി​ല്ല. മ​ഴ പെ​യ്താ​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം കു​ഴി​യി​ല്‍ ചാ​ടി അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡ​രി​കി​ലും സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ലേ​ക്കും മാ​ലി​ന്യം ത​ള്ളു​ന്ന​തും പ​തി​വാ​ണ്. അ​റ​വു​ശാ​ല​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ത​ള്ളു​ന്ന​തി​നാ​ല്‍ ദു​ര്‍​ഗ​ന്ധ​വു​മു​ള്ള സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളും സ്‌​കൂ​ള്‍ ബ​സു​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ലെ കു​ഴി​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.