അ​ന്ത്യാ​ളം ആ​ശു​പ​ത്രി വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ല്‍; ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തു​ന്നു
Friday, November 1, 2024 5:23 AM IST
അ​ന്ത്യാ​ളം: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന്ത്യാ​ളം പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തു​ന്നു. 54 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ അ​സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​പ്പോ​ള്‍ 8,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള പു​തി​യ കെ​ട്ടി​ട​മാ​ണ് ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​ത്. 1.30 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് നി​ര്‍​മാ​ണം. നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ 15 ല​ക്ഷം രൂ​പ​യും ബാ​ക്കി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റ​റിം​ഗ് ജോ​ലി​ക​ളും വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ര്‍​ത്തി​യാ​യാ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കെ​ട്ടി​ടം കൈ​മാ​റും. ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​വു​ന്ന​തോ​ടെ ഇ​വി​ടെ മൂ​ന്നു ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഒ​പി​യി​ല്‍ രാ​വി​ലെ​മു​ത​ല്‍ വൈ​കു​ന്നേ​രം​വ​രെ ല​ഭ്യ​മാ​കും. ലാ​ബ് ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. കു​ട്ടി​ക​ളെ കു​ത്തി​വ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 54 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാണം.

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള അ​ഞ്ചു സ​ബ് സെ​ന്‍റ​റു​ക​ള്‍​ക്കും ഈ ​ആ​ശു​പ​ത്രി​യു​ടെ പു​രോ​ഗ​തി​മൂ​ലം പ്ര​യോ​ജ​നം ല​ഭി​ക്കും. ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഈ ​സ​ബ് സെ​ന്‍റ​റു​ക​ളി​ല്‍ സേ​വ​ന​ത്തി​നെ​ത്തും.

ആ​ശു​പ​ത്രി​യും ചു​റ്റു​പാ​ടും ന​വീ​ക​രി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി എം​പി അ​നു​വ​ദി​ച്ച ആ​റു ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ര്‍​മാ​ണ​ം ന​ട​ക്കു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ്യ രാ​മ​നും വാ​ര്‍​ഡ് മെം​ബ​ര്‍ ലി​ന്‍റ​ണ്‍ ജോ​സ​ഫും പ​റ​ഞ്ഞു.