ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു
Friday, November 1, 2024 6:32 AM IST
മ​ങ്കൊ​മ്പ്: കോ​ൺ​ഗ്ര​സ് രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​വും, പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേ​ര്‍​ത്ത​ല: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. കോ​ൺ​ഗ്ര​സ് വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഐ​സ​ക്ക് മാ​ട​വ​ന, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, ആ​ർ.​ശ​ശി​ധ​ര​ൻ, സി.​ഡി. ശ​ങ്ക​ർ, എ​സ്. കൃ​ഷ്ണ​കു​മാ​ർ, സി.​വി. തോ​മ​സ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ വ​ര​ദ​ൻ, കെ.​എ​സ്. അ​ഷ​റ​ഫ്, ദേ​വ​രാ​ജ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര, ആ​ന്‍റണി സ്രാ​മ്പി​ക്ക​ൽ, ജോ​ഷി ക​റു​ക​യി​ൽ, ആ​ശാ ജോ​സ​ഫ്, സോ​ളി ആന്‍റ​ണി, ദി​വി​ൻ ദി​നേ​ശ്, ഡെ​ന്നി പ​ന​ക്കി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​ത്വ: കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നാ​ല്പ​താം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ലി​ന്റെ 149-ാം ജ​ന്മ വാ​ര്‍​ഷി​ക ദി​ന​വും ആ​ച​രി​ച്ചു. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം വി.​കെ. സേ​വ്യ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ണ്ട് അ​ല്‍​ഫോ​ന്‍​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചന്പക്കുളം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്കിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നാ​ല്പ​താം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ട് മ​റി​യാ​മ്മ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ജി​ന്‍​സി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മുട്ടാർ: കോ​ണ്‍​ഗ്ര​സ്സ് മു​ട്ടാ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും പു​ഷ്പാ​ര്‍​ച്ച​ന​യും വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബ്ല​സ്റ്റ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.