കാസര്‍ഗോഡ്: കേരള സഹകരണ ഫെഡറേഷന്റെ ഒമ്പതാം സംസ്ഥാന സമ്മേളനം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കാസർഗോട്ട് നടക്കും. രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സഹകരണമേഖല-വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. സഹകരണ ഫെഡറേഷന് ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് അധ്യക്ഷത വഹിക്കും. കേരള ബാങ്ക് ഡയറക്ടര്‍ സാബു ഏബ്രഹാം, യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയര്മാന് എ. ഗോവിന്ദന്‍നായര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, സിപിഐ നേതാവ് കെ.വി. കൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ മില്ലേനിയം ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറും.
മൂന്നിന് രാവിലെ 10നു കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുന്‍ സഹകരണമന്ത്രി ജി. സുധാകരന്, ഷിരൂര്‍ ദൗത്യത്തിന് മുന്നില്‍നിന്ന് നേതൃത്വം നല്കിയ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് എന്നിവര്‍ക്ക് സ്നേഹാദരവ് നല്‍കും. സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ഇ. ചന്ദ്രശേഖരന് എംഎല്‍എ, സി.ടി. അഹമ്മദലി, കെ. സതീഷ്ചന്ദ്രന്, പി.കെ. ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, സി.എ. അജീര്‍, അജയകുമാര്‍ കോടോത്ത് എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ വി.കെ. രവീന്ദ്രന്, ടി.വി. ഉമേശന്, വി. കമ്മാരന്, സി.വി. തമ്പാന്, ടി.കെ. വിനോദന്‍ എന്നിവര്‍ സംബന്ധിച്ചു.