എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍ സ്റ്റു​ഡ​ന്‍റ്സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം പ​ത്താം​വ​ര്‍ഷ​ത്തി​ല്‍
Wednesday, October 30, 2024 7:12 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1964ല്‍ ​സ്ഥാ​പി​ത​മാ​യ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഡ​യ​മ​ണ്ട് ജൂ​ബി​ലി നി​റ​വി​ല്‍. ഒ​രു വ​ര്‍ഷ​ക്കാ​ലം നീ​ണ്ടു​നി​ല്ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ഇ​ന്‍ഡോ- ജ​ര്‍മ​ന്‍ സ്റ്റു​ഡ​ന്‍റ്സ് എ​ക​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം പ​ത്താം​വ​ര്‍ഷ​ത്തി​ലാ​ണ്.

2014ല്‍ 10 ​കു​ട്ടി​ക​ളു​ടെ സം​ഘ​മാ​ണ് ആ​ദ്യ ബാ​ച്ചി​ല്‍ ജ​ര്‍മ​നി സ​ന്ദ​ര്‍ശി​ച്ച​ത്. പ​ത്തു​വ​ര്‍ഷ​ക്കാ​ല​മാ​യി 150ലേ​റെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ജ​ര്‍മ​നി സ​ന്ദ​ര്‍ശി​ക്കാ​നും ആ ​രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്‌​കാ​ര​വും മ​ന​സി​ലാ​ക്കു​വാ​നും ക​ഴി​ഞ്ഞ​താ​യി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ്കു​ട്ടി നെ​ടു​പ​റ​മ്പി​ല്‍, പ്രി​ന്‍സി​പ്പ​ല്‍ ജ​യിം​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ത്ര​ത്തോ​ളം ജ​ര്‍മ​നി​യി​ല്‍നി​ന്നു​ള്ള കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും എ​സ്എ​ച്ച് സ്‌​കൂ​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്.

എ​സ്എ​ച്ച് സ്‌​കൂ​ളി​ലെ ഒ​ട്ടേ​റെ കു​ട്ടി​ക​ള്‍ക്ക് ജ​ര്‍മ​നി​യി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കി​ളി​മ​ല എ​സ്എ​ച്ച് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഈ ​വ​ര്‍ഷം മു​ത​ല്‍ ഇ​ന്‍ഡോ-​ജ​ര്‍മ​ന്‍ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം ആ​രം​ഭി​ക്കും.

എ​സ്എ​ച്ച് സ്‌​കൂ​ളി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ര്‍ത്തി​ച്ച മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്‌​കൂ​ളി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കാ​യി ന​ല്‍കി​യ സേ​വ​ന​ങ്ങ​ളി​ലും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് ന​ന്ദി​യ​ര്‍പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സ്‌​കൂ​ളി​ലെ ഒ​രു നി​ര്‍ധ​ന വി​ദ്യാ​ര്‍ഥി​യു​ടെ വീ​ട് ന​വീ​ക​രി​ച്ചു ന​ല്‍കും.

ഇ​തി​നു​ള്ള ഫ​ണ്ട് ഉ​ദ്ഘാ​ട​ന​വും സ്റ്റു​ഡ​ന്‍റ്സ് എ​ക്‌​സ്‌​ചേ​ഞ്ച് പ​രി​പാ​ടി​യു​ടെ പ​ത്താം​വാ​ര്‍ഷി​ക​വും ജ​ര്‍മ​ന്‍ സം​ഘ​ത്തി​ന് സ്വീ​ക​ര​ണ​വും കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫു​കു​ട്ടി നെ​ടും​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.