പൊ​ല്ലാ​പ്പാ​യി പെരുന്പാന്പ്...
Wednesday, October 30, 2024 7:12 AM IST
ക​ടു​ത്തു​രു​ത്തി: പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സു​കാ​ര്‍ പെരുന്പാന്പിനെ ക​ണ്ടെ​ങ്കി​ലും പൊ​ല്ലാ​പ്പാ​കു​മെ​ന്ന് ക​രു​തി കാ​ണാ​ത്ത മ​ട്ടി​ല്‍ പോ​യ​ത് ശ​രി​ക്കും പൊ​ല്ലാ​പ്പാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കുന്നേര​ത്തോ​ടെ ക​ടു​ത്തു​രു​ത്തി-​തോ​ട്ടു​വാ റോ​ഡി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് ഏ​താ​നും മീ​റ്റ​റു​ക​ള്‍ മാ​ത്രം ദൂ​ര​ത്തി​ല്‍ ക​ണ്ട പെ​രു​മ്പാ​മ്പാ​ണ് പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടെ മ​ണി​ക്കൂ​റു​ക​ള്‍ പെ​രു​വ​ഴി​യി​ലാ​ക്കി​യ​ത്. രാ​ത്രി​യോ​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ പോ​ലീ​സു​കാ​ര്‍ വ​ഴി​യ​രി​കി​ല്‍ കി​ട​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍ പാ​മ്പി​നെ പി​ടി​ക്കാ​ന്‍ പോ​യാ​ല്‍ സ​മ​യം പോ​കു​മ​ല്ലോ​യെ​ന്നോ​ര്‍ത്താ​വാം നി​യ​മ​പാ​ല​ക​ര്‍ കാ​ണാ​ത്ത മ​ട്ടി​ല്‍ ക​ട​ന്നു പോ​യ​ത്. രാ​ത്രി 7.30 ഓ​ടെ ഇ​തു​വ​ഴി​യെ​ത്തി​യ സ​മീ​പ​വാ​സി​യാ​ണ് പാ​മ്പി​നെ പി​ന്നീ​ട് കാ​ണു​ന്ന​ത്.

വ​ഴി​യു​ടെ ഒ​രു​വ​ശ​ത്തെ പ​ള്ള​യ്ക്ക​ക​ത്താ​യി നീ​ള​ത്തി​ല്‍ കി​ട​ന്ന പാ​മ്പി​നെ ക​ണ്ട ഇ​ദ്ദേ​ഹം വി​റ​കാ​ണെ​ന്ന് ക​രു​തി എ​ടു​ക്കാ​ന്‍ കു​നി​ഞ്ഞ​താ​ണ്. അ​ന​ക്കം ക​ണ്ട് മൊ​ബൈ​ലി​ന്‍റെ ടോ​ര്‍ച്ച് അ​ടി​ച്ചു നോ​ക്കി​യ​തി​നാ​ല്‍ ഇ​ദേ​ഹം പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെട്ടു. ഭ​യ​ന്നു​പോ​യ ഇ​ദ്ദേഹ​മാ​ണ് തു​ട​ര്‍ന്ന് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്.

പാ​മ്പി​നെ കാ​ണാ​ന്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​വി​ടേ​ക്ക് കൂ​ട്ടാ​മാ​യെ​ത്തി​യ​തോ​ടെ പോ​ലീ​സു​കാ​ര്‍ക്ക് ശ​രി​ക്കും പ​ണി മെ​ന​ക്കേ​ടാ​യി. തു​ട​ര്‍ന്ന് 9.30 ഓ​ടെ കു​റു​പ്പ​ന്ത​റ​യി​ല്‍ നി​ന്നു​മെ​ത്തി​യ ആ​ള്‍ പാ​മ്പി​നെ പി​ടികൂ​ടി ചാ​ക്കി​ലാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് പാ​മ്പി​നെ കാ​ണാ​നെ​ത്തി​യ ജ​ന​ക്കൂട്ടം പി​രി​ഞ്ഞുപോ​യ​ത് ഈ ​സ​മ​യ​മ​ത്ര​യും പോലീ​സു​കാ​ര്‍ക്കും ഇ​വി​ടെ നി​ല്‍ക്കേ​ണ്ടി വ​ന്നു.

ആ​ദ്യം ക​ണ്ട​പ്പോ​ഴെ പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും മെ​ന​ക്കേ​ടു​ണ്ടാ​വാ​ല്ലെ​ന്ന് പോ​ലീ​സു​കാ​ര്‍ പി​ന്നീ​ട് ഓ​ര്‍ത്തി​ട്ടു​ണ്ടാ​വും. സ​മീ​പ​ത്ത് കാ​ട് മൂ​ടി കി​ട​ക്കു​ന്ന പാ​ട​ത്തുനി​ന്നാ​ണ് പാ​മ്പ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. ഈ ​പാ​ടം പെ​രു​മ്പാ​മ്പു​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.