മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ന​ക്സ്: പോ​ര് മു​റു​കു​ന്നു
Wednesday, October 30, 2024 7:12 AM IST
ക​ടു​ത്തു​രു​ത്തി: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ന​ക്സ് കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ര് മു​റു​കു​ന്നു. എ​ല്‍ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത പ്ര​സ്താ​വ​ന ന​ട​ത്തു​ന്നു​വെ​ന്ന് അ​റി​യി​ച്ചു മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യും യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും രം​ഗ​ത്ത്.

ത​ങ്ങ​ള്‍ക്ക് വി​ട്ടു ത​ന്നി​രു​ന്നെ​ങ്കി​ല്‍ നേ​ര​ത്തെ കെ​ട്ടി​ടം പ​ണി പൂ​ര്‍ത്തി​യാ​ക്കു​മാ​യി​രു​ന്നു​വെ​ന്ന എ​ല്‍ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് യു​ഡി​എ​ഫി​നെ​യും എം​എ​ല്‍എ​യെ​യും ചൊ​ടി​പ്പി​ച്ച​ത്. മ​ണ്ണാ​റ​പ്പാ​റ ജം​ഗ്ഷ​നി​ല്‍ മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്താ​ഫീ​സ് അ​ന​ക്സ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍മാ​ണ പൂ​ര്‍ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​ത​വും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ക​പ​ട​ത​ന്ത്ര​വു​മാ​ണെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യും യു​ഡി​എ​ഫ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യും ആ​രോ​പി​ച്ചു.

2019ല്‍ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​നു ജോ​ര്‍ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് ക​മ്മി​റ്റി ന​ല്‍കി​യ പ​ദ്ധ​തി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ന​ക്സ് ബി​ല്‍ഡിം​ഗി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

2020 ല്‍ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കെ​ട്ടി​ടം പൂ​ര്‍ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ ബാ​ക്കി ഫ​ണ്ട് ക​ണ്ടെ​ത്താ​ന്‍ യാ​തൊ​രു പ​രി​ശ്ര​മ​വും ന​ട​ത്തി​യി​ല്ല. ഇ​താ​ണ് കെ​ട്ടി​ട​നി​ര്‍മാ​ണം മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ ബി​നോ സ​ഖ​റി​യാ​സും ക​ണ്‍വീ​ന​ര്‍ സി.​എം. ജോ​ര്‍ജും പ​റ​ഞ്ഞു.

പി​ന്നീ​ട് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് മോ​ന്‍സ് ജോ​സ​ഫ് ര​ണ്ടാം​ഘ​ട്ട​മാ​യി 20 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട എം​എ​ല്‍എ ഫ​ണ്ട് വി​നി​യോ​ഗി​ച്ചി​ട്ടും കെ​ട്ടി​ട​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് എം​എ​ല്‍എ​യു​ടെ കു​റ്റ​മ​ല്ലെ​ന്നും കൂ​ടു​ത​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.

ര​ണ്ട് എം​പി​മാ​രും ജി​ല്ല, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളെ​ല്ലാം ഇ​ട​തു​പ​ക്ഷ​മാ​യി​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

അനുവദിച്ച ഫണ്ട് പോരെങ്കിൽ പറയണമെന്ന്: മോൻസ് ജോസഫ്

കു​റു​പ്പ​ന്ത​റ: പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് എം​എ​ല്‍എ ഫ​ണ്ട് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത് പോ​രെ​ങ്കി​ല്‍ എ​ത്ര​യാ​ണ് ആ​വ​ശ്യ​മെ​ന്ന് മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്തി​മഘ​ട്ട​നി​ര്‍മാ​ണ​ത്തി​ന് എ​ത്ര തു​ക വേ​ണ്ടി​വ​രു​മെ​ന്ന് പ​രി​ശോ​ധി​ച്ച​ത് മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​രം ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ്.

ഇ​വ​രു​ടെ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം 40 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റി​പ്പോ​ര്‍ട്ട് ത​നി​ക്കും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കും ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ചോ​ദി​ച്ച മു​ഴു​വ​ന്‍ തു​ക​യും അ​നു​വ​ദി​ച്ച​തെ​ന്ന് എം​എ​ല്‍എ പ​റ​ഞ്ഞു.