പാലാ സെന്‍റ് തോമസ് കോളജിൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Wednesday, October 30, 2024 6:06 AM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. വി.​കെ. രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ ആ​ദ്യ പ്രി​ന്‍​സി​പ്പ​ലും ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്ന ഡോ. ​പി.​ജെ. തോ​മ​സി​നെ അ​നു​സ്മ​രി​ച്ച് തു​ട​ങ്ങി​യ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും ഗ​വേ​ഷ​ണം ശാ​സ്ത്രീ​യ, മ​തേ​ര​ത​ത്വ, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മ്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​സി. ബി​ജു, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കെ. ​തോ​മ​സ്, ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി പ്ര​ഫ. പി.​എ​സ്. മാ​ത്യു, ഡോ. ​ജോ​ബ​ന്‍ കെ. ​ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.