പോ​ക്‌​സോ കേ​സ്: പ്ര​തി​ക്ക് നാ​ലു വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Wednesday, October 30, 2024 6:06 AM IST
ഈ​രാ​റ്റു​പേ​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് നാ​ലു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 15,000 രൂ​പ പി​ഴ​യും.

പ​ത്ത​നം​തി​ട്ട റാ​ന്നി നെ​ല്ലി​ക്കാ​മ​ണ്‍ ഭാ​ഗ​ത്ത് മണി​മ​ലേ​ത്തു​കാ​ലാ​യി​ല്‍ സാ​ബു എ​ന്നു വി​ളി​ക്കു​ന്ന എം.​കെ. ശ​ശി (54)യെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി (പോ​ക്‌​സോ) ജ​ഡ്ജി റോ​ഷ​ന്‍ തോ​മ​സ് ശി​ക്ഷി​ച്ച​ത്. പ്ര​തി പി​ഴ അ​ട​ച്ചാ​ല്‍ 12,500 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കു​ന്ന​തി​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

2023 ന​വം​ബ​ര്‍ 20നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പരാതി​യെ​ത്തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ന്‍ എ​സ്ഐ ആ​യി​രു​ന്ന വിപി​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജോ​സ് മാ​ത്യു ത​യ്യി​ല്‍ ഹാ​ജ​രാ​യി.