കൊ​ട്ടാ​രം ത​ടി​പ്പാ​ലം പൊ​ളി​ച്ചു​നീ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണം
Wednesday, July 3, 2024 6:50 AM IST
ത​ല​യാ​ഴം: തൃ​പ്പ​ക്കു​ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള കൊ​ട്ടാ​രം ത​ടി​പ്പാ​ലം നീ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പു​ന്ന​പ്പു​ഴി, ഇ​ട​യാ​ഴം, തൃ​പ്പ​ക്കു​ടം ക്ഷേ​ത്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​ളു​പ്പ മാ​ർ​ഗ​മാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്താ​ണ് ഇ​വി​ടെ ത​ടി​പ്പാ​ലം തീ​ർ​ക്കു​ന്ന​ത്. ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്.

കോ​ൺ​ക്രീ​റ്റു തൂ​ണി​ൽ ത​ടി ബ​ന്ധി​ച്ചു മീ​തെ ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ പാ​കി തീ​ർ​ത്ത പാ​ല​ത്തി​ന് വി​ട​വു​ള്ള​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ടി​പ്പാ​ലം പൊ​ളി​ച്ചു നീ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.