റാ​ന്നി സ​ഹ​ക​ര​ണബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തുമു​ന്ന​ണി​ക്കു വി​ജ​യം
Sunday, November 17, 2024 4:42 AM IST
റാ​ന്നി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കി​യ സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ച്ചു. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​തി​രു​ണ്ടാ​യി​രു​ന്നി​ല്ല.

നി​ക്ഷേ​പ​ക മ​ണ്ഡ​ല​ത്തി​ൽ കെ.​വി.​ലാ​ൽ , പ​ട്ടി​ക​ജാ​തി, വ​ർ​ഗ മ​ണ്ഡ​ല​ത്തി​ൽ എം.​കെ.​രാ​ജ​ൻ, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള പൊ​തു​വി​ഭാ​ഗ​ത്തി​ൽ ടി​ങ്കു ഏ​ബ്ര​ഹാം, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഷി​ജി കെ.​രാ​ജ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

ബി​ജു കു​ര്യാ​ക്കോ​സ്, ടി.​കെ.​കു​ര്യ​ൻ, ജോ​ജോ കോ​വൂ​ർ, ഡോ.​ബി​നു ചാ​ക്കോ, സി.​എ​ൻ.​പ്ര​സാ​ദ്, കെ.​സി.​ഗോ​പി​നാ​ഥ​പി​ള്ള എ​ന്നി​വ​ർ ജ​ന​റ​ൽ മ​ണ്ഡ​ല​ത്തി​ലും ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ, ഷീ​ജാ ജോ​യി, മ​റി​യാ​മ്മ സാ​ബു എ​ന്നി​വ​ർ വ​നി​താ മ​ണ്ഡ​ല​ത്തി​ലും വി​ജ​യി​ച്ചു.

അ​നു​മോ​ദ​ന​യോ​ഗം സി​പി​എം റാ​ന്നി ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ശ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.