ദേ​ശീ​യ ക്ഷീ​ര ദി​നം: മി​ല്‍​മ പ​ത്ത​നം​തി​ട്ട ഡെ​യ​റി സ​ന്ദ​ര്‍​ശി​ക്കാം
Sunday, November 17, 2024 4:42 AM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ക്ഷീ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 25നും 26 നും മി​ല്‍​മ​യു​ടെ പ​ത്ത​നം​തി​ട്ട ഡെ​യ​റി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം. രാ​വി​ലെ പത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ന​ സമയം. ക്ഷീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സു​ക​ള്‍, പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

പാ​ല്‍, തൈ​ര്, പേ​ഡ, ക​പ്പി​ലു​ള്ള ക​ട്ട​ത്തൈ​ര്, പ​നീ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം കാ​ണാ​നും ഡെ​യ​റി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടു മ​ന​സി​ലാ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന ഐ​എ​സ്ഒ 22000-2018 സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ ആ​ദ്യ ഡെ​യ​റി​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലേ​ത്.

മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഡി​സ്കൗ​ണ്ട് വി​ല​യി​ല്‍ ഡെ​യ​റി​യി​ല്‍ നി​ന്നും വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കും. ക്ഷീ​ര​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചു മു​ത​ല്‍ ഏ​ഴുവ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി 20നു ​രാ​വി​ലെ 10.30ന് ​പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും, എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി 21നു ​രാ​വി​ലെ 11നു ​ക്വി​സും ന​ട​ത്തും.

ഡെ​യ​റി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡെ​യ​റി സീ​നി​യ​ര്‍ മാ​നേ​ര്‍ സി.​എ. മു​ഹ​മ്മ​ദ് അ​ന്‍​സാ​രി അ​റി​യി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 9744052946, 9188289275.