കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​വ​ഗ​ണ​ന: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Sunday, November 17, 2024 4:30 AM IST
കൊ​ല്ല​മു​ള: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​വു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. കേ​ര​ള കോ​ൺ​ഗ്ര​സ് കൊ​ല്ല​മു​ള മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷിച്ചെ​ല​വി​ലെ വ​ർ​ധ​ന​യും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും കാ​ര​ണം ക​ർ​ഷ​ക​ർ ന​ട്ടം​തി​രി​യു​ക​യാ​ണ്. വ​ന്യ​ജീ​വി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണംകൂ​ടി​യാ​യ​തോ​ടെ നി​ൽ​ക്ക​ക്ക​ള്ളി ഇ​ല്ലാ​താ​യി​രി​ക്കു​ന്നു.​ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട സ​ർ​ക്കാ​രു​ക​ൾ ഇ​തൊ​ന്നും ക​ണ്ട ഭാ​വ​മേ ന​ടി​ക്കു​ന്നി​ല്ലെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​എ​സ്. ചാ​ക്കോ മ​ണ്ണാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് എം. ​പു​തു​ശേ​രി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് താ​മ​ര​പ്പ​ള്ളി, തോ​മ​സ് കു​ന്ന​പ്പ​ള്ളി, റെ​ജി പ​ഴൂ​ർ,ആ​ന്‍റോ​ച്ച​ൻ വെ​ച്ചൂ​ച്ചി​റ തുടങ്ങിയവർ പ്രസംഗി​ച്ചു.