മു​ന​മ്പം പ്ര​ശ്നം വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​രു​ത്: സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി
Sunday, November 17, 2024 4:30 AM IST
പ​ത്ത​നം​തി​ട്ട. മു​ന​മ്പ​ത്തെ നി​രാ​ലം​ബ​രാ​യ ജ​ന​ത​യെ മ​ത​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ണാ​തെ കൃ​ഷി ഭൂ​മി ക​ർ​ഷ​ക​ന്, ആ​വാ​സ ഭൂ​മി മ​നു​ഷ്യ​ന് എ​ന്ന സോ​ഷ്യ​ലി​സ്റ്റ് സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് 19നു ​രാ​വി​ലെ പത്തിന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.​ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മു​ൻ എം​പി ത​മ്പാ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കാ​യി​ക്ക​ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​ന​മ്പം പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​യ്ക്കും ഗ​വ​ർ​ണ​ർ​ക്കും ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​പി.​ജോ​ൺ അ​റി​യി​ച്ചു.