മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ർ​മ​യുംഹെ​സ​ദ് 2 കെ 24 ​സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
Sunday, September 29, 2024 3:19 AM IST
തി​രു​വ​ല്ല: തി​രു​വ​ല്ല രൂ​പ​ത​യു​ടെ തൃ​തീ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യും മ​ല​ങ്ക​ര യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ സ​ഖ​റി​യാ​സ് മോ​ർ അ​ത്ത​നാ​സി​യോ​സി​ന്‍റെ 47 മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു.

മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ഭ​ദ്രാ​സ​ന​ത്തി​ന്റെ മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ.​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​യു​ടെ​യും മ​റ്റ് വൈ​ദി​ക​രു​ടെ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും

വി​ശു​ദ്ധ കു​ർ​ബാ​ന​യും ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും ന​ട​ന്നു.എം​സി​വൈ​എം സ​ഭാ​ത​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഹെ​സ​ദ് 2കെ 24 ​സ​ഭാ​ത​ല യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

ഹെ​സ​ദ് 2കെ24 ​പോ​സ്റ്റ​ർ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എം​സി​വൈ​എം സ​ഭാ​ത​ല സ​മി​തി​യു​ടെ പ്ര​സി​ന്‍റ് മോ​നു ജോ​സ​ഫി​ന് ന​ൽ​കി. പ്ര​കാ​ശ​നം ചെ​യ്തു. തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്റ് സി​റി​യ​ക് വി. ​ജോ​ൺ, ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ രാ​ജു സ​ക്ക​റി​യ ,

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ലീ​ന മ​രി​യ ജോ​ർ​ജ്, . ജി​ബി​ൻ കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ നീ​തു മാ​ത്യു, സ​ന​ൽ സാം, ​യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ അ​ലീ​ന എ​സ്ഐ​സി , ആ​നി​മേ​റ്റ​ർ ഷി​ബി മ​ണ്ണി​ൽ. സ​ഭാ​ത​ല, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.