വ​നം, വ​ന്യ​ജീ​വി വ​കു​പ്പ് മ​ത്സ​ര​ങ്ങ​ൾ
Saturday, September 28, 2024 2:55 AM IST
പ​ത്ത​നം​തി​ട്ട: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ടു​വ​രെ വ​നം, വ​ന്യ​ജീ​വി വ​കു​പ്പ് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​സ്ഥാ​ന, ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കും.

പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളും എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്,

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ങ്ങ​ളും ഒ​ക്ടോ​ബ​ർ ര​ണ്ടി​നും ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി , കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ മൂ​ന്നി​നും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തും.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ഓ​രോ ഇ​ന​ത്തി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നു പ​ര​മാ​വ​ധി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാം. ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നു ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങി​യ ടീ​മി​നോ ഒ​രു വി​ദ്യാ​ർ​ഥി​ക്കു മാ​ത്ര​മാ​യോ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം പേ​ര് ര​ജ‌ി​സ്റ്റ​ർ ചെ​യ്യ​ണം.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​രെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ എ​ട്ടി​നു ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0468 2243452, 8547604707, 8547603708 ന​ന്പ​രു​ക​ളി​ൽ ല​ഭ്യ​മാ​ണ്.