പത്തനംതിട്ട: തോട്ടം മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുതോട്ടം തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിവേദനങ്ങളിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ ലേബർ ഓഫീസ് പടിക്കൽ ധർണ നടത്തി.
തോട്ടം മേഖലയിലെ അവകാശങ്ങൾക്കുവേണ്ടിയുള്ള ജസ്റ്റീസ് കൃഷ്ണൻ നായർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുക, ഹൈക്കോടതി വിധി അനുസരിച്ച് ബോണസ് പരിധി വർധിപ്പിക്കുകയും 2016 മുതലുള്ള കുടിശിക നൽകാൻ സർക്കാർ ഉത്തരവിറക്കുക,
തൊഴിലാളികളുടെ മെഡിക്കൽ പദ്ധതി, ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ക്വാർട്ടേഴ്സ് എന്നിവ നടപ്പാക്കുക, വന്യമൃഗങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്കുമാർ മലയാലപ്പുഴ ധർണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി, തോട്ടുവാ മുരളി, വി.കെ. വാസുദേവൻ, ജി.ശ്രീകുമാർ, പി.കെ. ഇക്ബാൽ, ബി.എൻ. ജയകുമാർ, അജിത്ത് മണ്ണിൽ, കലാ ബാലൻ, എൻ. സുന്ദരൻ നായർ, രാധാമണി സോമരാജൻ, പി.ടി. രാജു, എസ്. ഷിബു, ജെയിംസ് ളാഹ, ജയരാജ് കല്ലേലി തുടങ്ങിയവർ പ്രസംഗിച്ചു.