പ​ത്ത​നം​തി​ട്ട​യി​ല്‍ മ​റൈ​ന്‍ എ​ക്സ്പോ ഇ​ന്നുമു​ത​ൽ
Saturday, September 28, 2024 2:55 AM IST
പ​ത്ത​നം​തി​ട്ട: ആ​ഴ​ക്ക​ട​ലി​ന്‍റെ അ​ത്ഭു​ത​ങ്ങ​ള്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്ന മ​റൈ​ന്‍ എ​ക്സ്പോ ഇ​ന്നു മു​ത​ൽ പ​ത്ത​നം​തി​ട്ട​യി​ൽ. ഒ​ക്ടോ​ബ​ര്‍ 27 വ​രെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന 500 അ​ടി​യി​ല്‍ തീ​ര്‍​ത്ത ഗ്ലാ​സ് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ അ​ക്വേ​റി​യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം. സാ​ധാ​ര​ണ ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ രാ​ത്രി 9.30 വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. ശ​നി​യും ഞാ​യ​റും രാ​വി​ലെ 11.30 ന് ​പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ക്കും.

ക​ട​ലി​ലെ അ​ത്ഭു​ത കാ​ഴ്ച​ക​ളാ​യ മ​ത്സ്യ​ക​ന്യ​ക​മാ​രും പ​വി​ഴ​പ്പു​റ്റു​ക​ളും കൊ​ണ്ട് അ​ലം​കൃ​ത​മാ​യ പ്ര​ധാ​ന ക​വാ​ട​വും 500 അ​ടി​യി​ൽ തീ​ർ​ത്ത ഗ്ലാ​സ് തു​ര​ങ്ക ട​ണ​ൽ അ​ക്വേ​റി​യ​വും മ​ത്സ്യ​ക​ന്യ​ക​മാ​ർ നീ​ന്തി​ത്തു​ടി​ക്കു​ന്ന ടാ​ങ്കു​ക​ളും ആ​ഴ​ക്ക​ട​ലി​ലെ അ​ത്ഭു​ത പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന സ്കൂ​ബ ഡൈ​വേ​ഴ്സും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ റോ​ബോ​ട്ടു​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 96 ഇ​നം അ​പൂ​ർ​വ​ഇ​ന മ​ത്സ്യ​ങ്ങ​ളും ഉ​ണ്ടാ​കും. നൂ​റി​ൽ​പ​രം ക​ൺ​സ്യൂ​മ​ർ സ്റ്റാ​ളു​ക​ളു​ക​ളും മേ​ള​യി​ലു​ണ്ടാ​കും. 150 രൂ​പ​യാ​ണ് പ്ര​വേ​ശ​ന പാ​സ്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ല്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​മെ​ന്ന് തൊ​ടു​പു​ഴ ഓ​ഷ്യാ​നോ​സ് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ എ​ക്സ്പോ എം​ഡി സ​നൂ​പ് രാ​ജു, കി​ഷോ​ർ, സ​ലിം, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ എം.​പി മു​നീ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.