കോ​ന്നി കാ​ർ​ഷി​ക​ വി​ക​സ​ന ​ബാ​ങ്ക് പൊ​തു​യോ​ഗ​വും അ​വാ​ർ​ഡു​വി​ത​ര​ണ​വും
Sunday, September 29, 2024 3:07 AM IST
കോ​ന്നി: സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഒ​ന്പ​താം വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡു വി​ത​ര​ണ​വും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്കും വാ​യ്പ​യെ​ടു​ത്തു കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച വാ​യ്‌​പ​ക്കാ​രി​ൽ നി​ന്നും ന​റു​ക്കെ​ടു​ത്ത ഒ​രു വി​ല്ലേ​ജി​ൽ ഒ​രാ​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം 4.95 ല​ക്ഷം രൂ​പ​അ​റ്റ​ലാ​ഭ​ത്തി​ലാ​ണ് ബാ​ങ്ക് പ്ര​വ​ർ‌​ത്ത​നം. ജി​ല്ല​യി​ൽ അ​റ്റ​ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക ബാ​ങ്കാ​ണ് കോ​ന്നി ബാ​ങ്കെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ​ള്ളി​ക്കോ​ട്, മൈ​ല​പ്ര വി​ല്ലേ​ജു​ക​ൾ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​നി പ​ത്ത​നം​തി​ട്ട കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ നി​ന്നു മാ​ത്ര​മേ ഇ​ട‌​പാ​ടു​ക​ൾ ന​ട​ത്താ​നാ​കൂ.

പൊ​തു​യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ പ്ര​കാ​ശ്, ഭ​ര​ണ​സ​മ​തി അം​ഗ​ങ്ങ​ളാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ കോ​ത​ക​ത്ത്, ജി.​സ​ലീം, ഐ​വാ​ൻ വ​ക​യാ​ർ, മ​നോ​ജ് മു​റി​ഞ്ഞ​ക​ൽ, കെ.​ആ​ർ. പ്ര​മോ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ശോ​ക് കു​മാ​ർ, സു​ശീ​ല അ​ജി, നി​ർ​മ​ലാ റെ​ജി, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.