ഹ​രി​തം ആ​ര​ണ്യ​കം പ​ദ്ധ​തി​യി​ൽ വെ​ച്ചൂ​ച്ചി​റ റോ​ഡ​രി​കി​ൽനി​ന്ന് 52 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ
Saturday, September 28, 2024 3:09 AM IST
റാ​ന്നി: മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ക​പ്പ​ലം - വെ​ച്ചൂ​ച്ചി​റ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ഇ​രു​വ​ശ​ങ്ങ​ളി​ലും ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും കാ​ട് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ന്നു.

52 ട​ൺ മാ​ലി​ന്യ​ങ്ങ​ളാ​ണ് റോ​ഡ​രി​കി​ൽനി​ന്നും ബ​ഹു​ജ​ന​ങ്ങ​ളു​ടെ​യും എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​നം​വ​കു​പ്പ് എ​രു​മേ​ലി റേ​ഞ്ചി‌​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ൽ നീ​ക്കം ചെ​യ്ത​ത്. ഫൗ​ണ്ടേ​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ കാ​മ​റ​യും സ്ഥാ​പി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വ​ഹി​ക​ളാ​യ ടി.​കെ. സാ​ജു, ജോ​ൺ സാ​മു​വേ​ൽ, പ്ര​ഫ.​ എം.​ജി. വ​ർ​ഗീ​സ്, ജോ​ൺ വി. ​തോ​മ​സ്, സി.​വി. ഐ​സ​ക്, വ​ത്സ​മ്മ ജോ​ൺ, കൊ​ച്ചു​മോ​ൻ, മ​ണി മോ​ഹ​ൻ, സ​ജി ക​രി​മ്പി​ൻ​തോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.