ഹെ​സ​ദ് 2 കെ 24: ​സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 28, 2024 2:55 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തി​രു​വ​ല്ല അ​തി​രൂ​പ​ത, എം​സി​വൈ​എം സ​ഭാ​ത​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഹെ​സ​ദ് 2കെ 24 ​സ​ഭാ​ത​ല യു​വ​ജ​ന​ദി​നാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്നു രാ​വി​ലെ 8.30 ന് ​മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ.​ ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് നി​ർ​വ​ഹി​ക്കും.

തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ റ​വ.​ ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, എം​സി​വൈ​എം സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് മോ​നു ജോ​സ​ഫ്, തി​രു​വ​ല്ല അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് സി​റി​യ​ക് വി. ​ജോ​ൺ, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ കു​രി​ശു​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.