മ​ണി​മ​ല​യാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട് യു​വാ​വ് മ​രി​ച്ചു
Sunday, September 29, 2024 3:07 AM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍ പെ​ട്ട് യു​വാ​വ് മ​രി​ച്ചു. മാ​മ്മൂ​ട് ദൈ​വം​പ​ടി വ​ട്ട​പ്പ​റ​മ്പി​ല്‍ ത​ങ്ക​പ്പ​ന്‍റെ​യും സ​ര​സ​മ്മ​യു​ടെ​യും മ​ക​ന്‍ വി.​ടി. വി​ഷ്ണു​വാ​ണ് (23) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൂ​ട്ടു​കാ​രോ​ടൊ​പ്പം മ​ല്ല​പ്പ​ള്ളി പാ​റ​ക്ക​ട​വ് പ​മ്പ്ഹൗ​സി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. വി​ഷ്ണു​വി​നുവേ​ണ്ടി തി​രു​വ​ല്ല അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പ​ത്ത​നം​തി​ട്ട സ്‌​കൂ​ബ ടീം ​കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി. 6.45 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബി​കോം ബി​രു​ദ​ധാ​രി​യാ​ണ് വി​ഷ്ണു. സ​ഹോ​ദ​ര​ന്‍ ജി​ഷ്ണു.​ മ​ല്ല​പ്പ​ള്ളിയിലെ സ്വ​കാ​ര്യ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർട്ടത്തി​നു​ശേ​ഷം പി​ന്നീ​ട് സം​സ്‌​ക​രി​ക്കും.