റാന്നി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന് ആന്റോ ആന്റണി എംപി. വേൾഡ് ലിറ്ററേച്ചർ ഫോറം സംഘടിപ്പിച്ച മുല്ലപ്പെരിയാർ ആശങ്കയും പ്രതിവിധിയും സെമിനാർ റാന്നി അഞ്ചുകുഴിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളജനത മുഴുവൻ ആശങ്ക പ്രകടിപ്പിച്ചിട്ടും നീതിപീഠങ്ങളിൽ നിന്ന് നാളിതുവരെ ഒരു അനുകൂല വിധി ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണെന്നും എംപി പറഞ്ഞു. തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ,രാജു ഏബ്രഹാം, ഫാ.രാജൻ ഏബ്രഹാം കുളമട, ഫാ.ജോസഫ് വരമ്പുങ്കൽ, ഡോ.വി.സി. രാജുപടമുഖം, ഡോ. ജോൺ ജേക്കബ് മുണ്ടു കോട്ടയ്ക്കൽ, റൂബി ഏബ്രഹാം ,ഡോ.ബിജു മാത്യു കട്ടപ്പന,
ഏബ്രഹാം മാത്യു പനിച്ചിമൂട്ടിൽ, ഗ്രേസി ഫിലിപ്പ് കൂടൽ, കെ. എം. പുന്നൂസ് മഴുക്കീർ, ഡോ.ജോർജ് മാത്യു മുള്ളുംകാട്ടിൽ, ആലിച്ചൻ ആ റൊന്നിൽ, ഷാജി തേക്കാട്ടിൽ, സ്മിജു ജേക്കബ് മറ്റയ്ക്കാട്ട് , മേഴ്സി പാണ്ടിയത്ത്, ലിജു തോമസ്, റോജി ആറൊന്നിൽ, സാംസൺ മുക്കരണത്ത്, ജോർജ് അമ്പഴം, കെ.എം.ജലാലുദീൻ, സാം കുട്ടി പാലയ്ക്കാമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.