വി​കാ​സ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​ക പൊ​തു​യോ​ഗം
Saturday, September 28, 2024 2:55 AM IST
ചു​ങ്ക​പ്പാ​റ: ​കോ​ട്ടാ​ങ്ങ​ൽ എ​സ്ബി​ഐ ശാ​ഖ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വി​കാ​സ് വോ​ള​ണ്ടി​യ​ർ വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു.

കോ​ട്ടാ​ങ്ങ​ൽ എ​സ്ബി​ഐ​യു​ടെ ചു​ങ്ക​പ്പാ​റ ശാ​ഖ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ശ​ശി​ധ​ര​ൻ നാ​യ​ർ വേ​ലൂ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റോ​യി കെ. ​തോ​മ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ഷാ​ജി കെ. ​കോ​ട്ട​യ​മ​ണ്ണി​ൽ, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, യോ​ഹ​ന്നാ​ൻ ക​ല​യ​ത്തും​മു​റി, എം.​കെ.​എം. ഹ​നീ​ഫ , ബീ​നാ റ​ഹിം, സ​ബീ​നാ സ​ലിം, ഹ​നീ​ഫ പ​താ​ലി​ൽ, പ​ത്മ​കു​മാ​ർ വാ​ഴ​ക്ക​രേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ടാ​ങ്ങ​ൽ , ചു​ങ്ക​പ്പാ​റ മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​രെ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും നി​ര​ന്ത​ര​മാ​യി അ​വ​ഗ​ണി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന​സി​ലാ​ക്കുന്നി​ല്ലെ​ന്നും യോ‌​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ട്ടു​മൃ​ഗ ശ​ല്യം, കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യി​ൽ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ഗു​ണം ല​ഭി​ച്ചു വ​ന്നി​രു​ന്ന കൃ​ഷി​ഭ​വ​ന്‍റെ ക​ർ​ഷ​ക​ന്‍റെ ക​ട​യും ചു​ങ്ക​പ്പാ​റ മാ​ർ​ക്ക​റ്റും നി​ർ​ത്ത​ലാ​ക്കി.

കൃ​ഷി​വ​കു​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ​മേ​ഖ​ല​യി​ലു​മു​ള്ള ക​ർ​ഷ​ക​ർ​ക്കും എ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.