കൊല്ലം: ക്രിസ്തു രാജ് ഹയർ സെക്കന്‍ഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം ഒക്ടോബർ രണ്ടിന് രാവിലെ ഒന്പതുമുതൽ ആരംഭിക്കും. രാവിലെ 9.30 -ന് കലാ കായിക മത്സരങ്ങൾ ആരംഭിക്കും. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രഫ.പ്രേം ഏലിയാസ് അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ എ. റോയിസ്റ്റൺ, ഹെഡ് മാസ്റ്റർ ജോസ് സക്കറിയ, വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, ട്രഷറർ പ്ലാസിഡ് മെന്റസ്, സെക്രട്ടറി ഷിബു ജർമൻ, സാമുവൽ ഉമ്മൻ, കെ.വി. വർഗീസ്, ബ്രൂണോ. എം. ഫെർണാഡസ്, അർസൻ ഡാനിയൽ, അഡ്വ. വേണു ജെ. പിള്ള, പി.വി. ജോർജ് ജോൺ ഡോമസിൻ, പോൾ മാർട്ടിൻ,
പോൾ വർഗീസ്, അലക്സാണ്ടർ ഫെർണാണ്ടസ്, ഷിബു റാവുത്തർ, ജോർജ് മാത്യു, ജയിംസ് ജോസഫ്, ശശിധരൻ ആചാരി, ഷർദാമു എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ പൂർവ അധ്യപകരെ ആദരിക്കും. തുടർന്ന് സമ്മാനദാനവും വിവിധ കലാപരിപാടികളും നടക്കും.