ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ പു​ര​സ്കാ​ര​ത്തി​ന് അപേക്ഷ ക്ഷ​ണി​ച്ചു
Saturday, September 28, 2024 6:35 AM IST
കൊ​ട്ടാ​ര​ക്ക​ര: കാ​ഥി​ക​നും ഭാ​ഷാ പ​ണ്ഡി​ത​നും ആ​യി​രു​ന്ന പ്ര​ഫ. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി വ​രു​ന്ന സാ​ഹി​ത്യ പു​ര​സ്ക്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 2021 - 24 കാ​ല​യ​ള​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ലി​നാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

പു​സ്ത​ക​ത്തി​ന്‍റെ മൂ​ന്ന് പ്ര​തി​ക​ൾ വീ​തം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​ഫ.​ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ, ലൈ​ലാ നി​ല​യം, എ​ഴു​കോ​ൺ പി​ഒ, കൊ​ല്ലം - 691505 എ​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10 - ന് ​മു​ൻ​പ് ത​പാ​ലി​ൽ അ​യ​ച്ചു ന​ൽ​ക​ണം.

എ​ഴു​ത്തു​കാ​ർ​ക്കും, പ്ര​സാ​ധ​ക​ർ​ക്കും, വാ​യ​ന​ക്കാ​ർ​ക്കും അ​വാ​ർ​ഡി​നാ​യി പു​സ്ത​ക​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. 23 ന് ​എ​ഴു​കോ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ര​ണ്ട് ത​വ​ണ ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ ത​വ​ണ നോ​വ​ലി​നു​മാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. ഡോ. ​സി. രാ​വു​ണ്ണി, കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, എം.​വി. ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​പ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ 95673 67419, 7592863896.