കൊട്ടാരക്കര: കേരള പാലിയേറ്റീവ് കെയർ ഇൻഷ്യേറ്റീവ് വാർഷിക സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് ഗാന്ധി - ലെനിൻ ലൈബ്രറി ഹാളിൽ നടക്കും. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിക്കും.സിനിമ - സീരിയൽ താരം സതീഷ് വെട്ടിക്കവല മുഖ്യപ്രഭാഷണം നടത്തും.
ഡോ.കെ.സി. രാജു,ഡോ. മാത്യു ജേക്കബ്, ഡോ. മോഹൻ , അശോക് കുമാർ, ഡോ. പി. ഗംഗാധരൻ നായർ, ഗുരുപ്രിയ, ശിശുപാലൻ, കൊട്ടാരക്കര പൊന്നച്ചൻ, കെ.ഒ. രാജുക്കുട്ടി, അലക്സ് മാമ്പുഴ, വെള്ളിമൺ നെൽസൺ, കുഞ്ഞച്ചൻ പരുത്തിയറ, നീലേശ്വരം സദാശിവൻ, ഒ. അച്ചൻ കുഞ്ഞ് എന്നിവർ പ്രസംഗിക്കും.
കവിയരങ്ങ്, സാംസ്കാരിക സംഗമം എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ അഡ്വ. സാജൻ കോശി, റെഞ്ചി മൈലം എന്നിവർ അറിയിച്ചു.