ഗാ​ന്ധി​ഭ​വ​ന് ച​പ്പാ​ത്തി മെ​ഷീ​ന്‍ സ​മ്മാ​നിച്ച് പ്ര​വാ​സി സം​രം​ഭ​ക​ന്‍
Sunday, September 29, 2024 6:37 AM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നി​ലെ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള ച​പ്പാ​ത്തി മെ​ഷീ​ന്‍ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. പ്ര​വാ​സി സം​രം​ഭ​ക​നും കോ​ന്നി സേ​വാ​കേ​ന്ദ്രം ചെ​യ​ര്‍​മാ​നു​മാ​യ സി.​എ​സ്. മോ​ഹ​ന​നാ​ണ് ഗാ​ന്ധി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി ച​പ്പാ​ത്തി മെ​ഷീ​ന്‍ വാ​ങ്ങി ന​ല്‍​കി​യ​ത്. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍റെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.

ഒ​രു മ​ണി​ക്കൂ​റി​ല്‍ ആ​യി​രം ച​പ്പാ​ത്തി ഉ​ണ്ടാ​ക്കാ​വു​ന്ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ മെ​ഷീ​നാ​ണ് ന​ല്‍​കി​യ​ത്.

നി​ല​വി​ല്‍ ഗാ​ന്ധി​ഭ​വ​നി​ലെ അ​ക്ഷ​യ കി​ച്ച​ന്‍ അ​ന്ന​ദാ​ന കേ​ന്ദ്ര​മാ​ണ്. 24 മ​ണി​ക്കൂ​റും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ല​വ​റ​യി​ല്‍ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ണ്. അ​ഞ്ചു​നേ​രം അ​ന്തേ​വാ​സി​ക​ള്‍​ക്കും സ​ന്ദ​ര്‍​ശ​ക​രാ​യ അ​തി​ഥി​ക​ള്‍​ക്കും സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്നു. കൂ​ടാ​തെ ചു​ക്കു​കാ​പ്പി​യും ല​ഭ്യ​മാ​ണ്.

1500 പേ​ര്‍​ക്ക് ഒ​ന്നി​ച്ച് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​നു​ള്ള ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ടു​ക്ക​ള​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ്റ്റീം ​ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​ധു​നി​ക അ​ടു​ക്ക​ള​യി​ല്‍ ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷം വാ​ഴ​യി​ല​യി​ല്‍ പ്ര​ഥ​മ​ന്‍ സ​ഹി​ത​മു​ള്ള സ​ദ്യ​യും ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ല്‍​കി​പ്പോ​രു​ന്നു.