കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും
Sunday, September 29, 2024 6:24 AM IST
ച​വ​റ: കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​ത്തി​ലെ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കോ​ണ്‍​ഫ്രി​യ പെ​രു​ന്നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും. രാ​വി​ലെ 9.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ ബ​ലി​ക്ക് കൊ​ല്ലം മെ​ത്രാ​ൻ ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

റ​വ. ഡോ. ​ജോ​സ​ഫ് ജോ​ണ്‍ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് കൃ​ത​ജ്ഞ​താ ബ​ലി​ക്ക് ശേ​ഷം കൊ​ടി​യി​റ​ങ്ങും.

ദൂ​ര ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന​ത്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഭ​ക്തി നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ല​ത്തെ​ത്തി​യ​ശേ​ഷം തി​രി​ച്ച് ദേ​വാ​ല​യ​ത്തി​ലെ​ത്തി.