കോ​യി​ക്ക​ൽ ഡി​വി​ഷ​നി​ലെ ഇ​ട​റോ​ഡു​ക​ളും ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ന്നു
Sunday, September 29, 2024 6:37 AM IST
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ ഡി​വി​ഷ​നി​ലെ ഇ​ട​റോ​ഡു​ക​ളും ഓ​ട​യു​ടെ സ്ലാ​ബു​ക​ളും ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ര​ണ്ടാം കു​റ്റി കാ​ലാ​യി റോ​ഡ്, ര​ണ്ടാം കു​റ്റി കെ.​സി. മോ​ഹ​ൻ പാ​റ​ശ​രി റോ​ഡ് എ​ന്നി​വ​യാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. പൈ​നും​മൂ​ട്, കാ​ലാ​യി, മം​ഗ​ല​ശേ​രി വ​രെ​യു​ള​ള ഓ​ട​ക​ളു​ടെ മി​ക്ക ഭാ​ഗ​ത്തു​ള​ള സ്ലാ​ബു​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ന്നു.

സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്നു. റോ​ഡു​ക​ളു​ടെ പ​ണി​പൂ​ർ​ത്തി​യാ​ക്കി പു​തി​യ സ്ലാ​ബു​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പാ​ൽ​കു​ള​ങ്ങ​ര മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ശ​ശി​ധ​ര​ൻ​പി​ള​ള, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി സി.​കെ. കു​മാ​ര​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​ണി​ക്കു​ട്ട​ൻ​പി​ള​ള, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ലീം, ഹാ​ഷി​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.