ഡി​വൈ​എ​ഫ്ഐ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 6:35 AM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം -മം​ഗ​ലാ​പു​രം പാ​ത​യാ​ണ് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​റൂ​ട്ടി​ൽ ഓ​ടു​ന്ന മ​ല​ബാ​ർ, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ൾ അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളി​ൽ സ്ലീ​പ്പ​ർ ക്ലാ​സ് ക​മ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് പ​ക​രം എ​സി ക​മ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ക്കി യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​യെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ പ​ണം മു​ട​ക്കി യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ന്നു. മാ​ത്ര​മ​ല്ല കൊ​ല്ലം പു​ന​ലൂ​ർ പാ​ത​യി​ലെ ദു​രി​ത​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ക​ൽ സ​മ​യം ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്.

കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കാ​തെ​യും, ഉ​പ​യോ​ഗി​ച്ച് പ​ഴ​കി​യ കോ​ച്ചു​ക​ൾ ന​ൽ​കി​യും, റെ​യി​ൽ​വേ​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ച്ചും, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ര​ടി​പ്പി​ച്ചും കേ​ര​ള​ത്തി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​മാ​ർ​ച്ച്‌ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ഡി​വൈ എ​ഫ് ഐ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ശ്രീ​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ശ്യാം ​മോ​ഹ​ൻ, ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഡോ. ​ചി​ന്താ ജെ​റോം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ​ബ​രി​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ യു. ​പ​വി​ത്ര, അ​ന​ന്ദു, കെ. ​സു​ധീ​ഷ്, സി. ​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.