റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
Sunday, September 29, 2024 6:37 AM IST
പാ​റ​ശാ​ല: റെ​യി​ല്‍​വേ​ട്രാ​ക്കി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ട്ര​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ധ​നു​വ​ച്ച​പു​രം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്ത് വൈ​കി​ട്ട് 3.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ട്രാ​ക്ക് ഇ​ര​ട്ടി​ക്ക​ല്‍ പ​ണി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന ധ​നു​വ​ച്ച​പു​രം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ​യും ധ​നു​വ​ച്ച​പു​രം ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര റെ​യി​ല്‍​വേ പാ​ല​ത്തി​നു ഇ​ട​ക്കു​ള​ള സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്.

ഇ​തോ​ടെ നാ​ലി​ന് ഇ​തു​വ​ഴി ക​ട​ന്നു പോ​കേ​ണ്ട ക​ന്യാ​കു​മാ​രി പു​ന​ലൂ​ര്‍ എ​ക്‌​സ്പ്ര​സ് പാ​റ​ശാ​ല​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ പി​ടി​ച്ചി​ടേ​ണ്ട​താ​യി വ​ന്നു.

ട്രെ​യി​ന്‍ ക​ട​ന്നു പോ​കു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​റി​ന് മു​മ്പാ​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മെ​മോ ട്രെ​യി​ന്‍ കു​ഴി​ത്ത​റ​യി​ലും, അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും സ​ര്‍​വീ​സ് ആ​രം​ഭി​ച്ച കൊ​ല്ലം നാ​ഗ​ര്‍​കോ​വി​ല്‍ ട്രെ​യി​ന്‍ നേ​മ​ത്തും, ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും സ​ര്‍​വീ​സ് ആ​രം​ഭി​ക്കേ​ണ്ട കൊ​ച്ചു​വേ​ളി നാ​ഗ​ര്‍​കോ​വി​ല്‍ ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.

6.15 ഓ​ടെ ട്രാ​ക്കി​ലെ മ​ണ്ണ് ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്താ​ല്‍ നീ​ക്കം​ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.