അഞ്ചല്‍: ധാന്യങ്ങളിലും കാരറ്റ്, ബീറ്റ്റൂട്ട് മുരുങ്ങയില തുടങ്ങിയവയിലും തയാറാക്കിയ അത്തക്കളം ശ്രദ്ധയാകർഷിച്ചു. അമൃതം പൊടിയില്‍ തയാറാക്കിയ ഹല്‍വ, ലഡു, പുട്ട്, ഇടിയപ്പം, പായസം, കൂടാതെ ഐസ്ക്രീം, പപ്പായ, മത്തങ്ങ എന്നിവയില്‍ തയാറാക്കിയ ജ്യൂസുകള്‍. റാഗിയും, ചോളം ഉള്‍പ്പടെയുള്ള ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍, പഴംകഞ്ഞി, വീട്ടുമുറ്റത്തെ മുരിങ്ങയില, ചേമ്പില, പ്ലാവില എന്നിവ കൊണ്ടുണ്ടാക്കിയ വ്യത്യസ്ഥ വിഭവങ്ങള്‍.
ഔഷധകഞ്ഞി, ഭക്ഷ്യ സുരക്ഷാ രീതികളെ കുറിച്ചുള്ള ബോധവല്കരണം. പ്രാദേശിക കളിയുപകരണങ്ങള്‍, പേപ്പറുകള്‍ പഴയ തുണികളില്‍ എന്നിവയില്‍ തയാറാക്കിയ പൂക്കള്‍.
വ്യത്യസ്തവും വേറിട്ടതുമായിരുന്നു അലയമണ്‍ പഞ്ചായത്തിലെ 23 അങ്കണവാടികളില്‍ നിന്നുള്ളവര്‍ തയാറാക്കിയ പോഷകാഹാര പ്രദർശനവും ബോധവല്കരണവും.
പഞ്ചായത്ത് കോണ്‍ഫറന്‍സുഹാളില്‍ നടന്ന പ്രദർശനം കാണാന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വനിതാ ശിശുവികസന വകുപ്പ് അധികൃതര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര് എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ ഉദ്ഘടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജി.പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, പി. ഗീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് മാത്യു, ബിനു. സി. ചാക്കോ, അസീന മനാഫ്, അമ്പിളി, ശോഭന സെക്രട്ടറി ബിജു കുമാർ, ശിശു വികസന പദ്ധതി ഓഫീസർ ബിജി, സൂപ്പര്‍വൈസര്‍ ഗൗരിപ്രിയ, അങ്കണവാടി വർക്കർ ഷീല എന്നിവര്‍ പ്രസംഗിച്ചു.