ജി​ല്ലാ അ​ത്‌ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ കൊ​ല്ല​ത്ത്
Saturday, September 28, 2024 6:35 AM IST
കൊ​ല്ലം: ജി​ല്ലാ അ​ത് ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

14 വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 137 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളേ​യും ക്ല​ബു​ക​ളേ​യും പ്ര​തി​നി​ധീ​ക​രി​ച്ച് 3500-ൽ ​അ​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ൽ​കും. കാ​റ്റ​ഗ​റി ചാ​മ്പ്യ​ൻ​മാ​ർ​ക്ക് ട്രോ​ഫി​യും ഉ​ണ്ടാ​കും.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും. ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​പ്രേ​മാ​ന​ന്ദ്, ഡോ. ​ജെ. ജെ​യ് രാ​ജ്, ഡോ. ​കെ. രാ​മ​ഭ​ദ്ര​ൻ, എ​സ്. ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.