മ​ൺ​ട്രോതു​രു​ത്ത് വി​ക​സ​ന​ത്തി​ന് സ​ഹാ​യി​ക്ക​ണം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Sunday, September 29, 2024 6:37 AM IST
കു​ണ്ട​റ: പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മ​ൺ​ട്രോ​ത്തു​രു​ത്തി​ന്‍റെ​അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സൂ​ര്യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ല​താ​മ​സം ജ​ന​ജീ​വി​ത​ത്തേ​യും പ്ര​തീ​ക്ഷ​ക​ളേ​യും ബാ​ധി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ന് ത​ന​ത് വ​രു​മാ​നം കു​റ​വാ​ണ്. പ്ലാ​ൻ ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത കാ​ര​ണം ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഈ ​വി​ഷ​മ​സ്ഥി​തി ചൂ​ണ്ടി​കാ​ണി​ച്ച് പ്ലാ​നിം​ഗ് ബോ​ർ​ഡി​നെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ​മീ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും സ​ന്ദ​ർ​ശി​ച്ച് ന​ട​ത്തി​യ സ​ർ​വേ​പ്ര​കാ​രം 160 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ക​ര​ട് രൂ​പം പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി ധ​ന​കാ​ര്യ മ​ന്ത്രി​ക്ക് ന​ൽ​കി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. എ​ന്നാ​ൽ ബ​ജ​റ്റി​ൽ മ​ൺ​റോ തു​രു​ത്ത് വി​ക​സ​ന പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഒ​രു പ​രാ​മ​ർ​ശ​വും ഉ​ണ്ടാ​യി​ല്ല.

സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന കാ​ന​റാ ബാ​ങ്ക് -പേ​ഴും തി​രു​ത്ത് റോ​ഡ് ന​വീ​ക​ര​ണം, പെ​രു​മ​ൺ പേ​ഴും തു​രു​ത്ത് പാ​ലം, പി​എ​ച്ച്സി കെ​ട്ടി​ടം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്. 2018 ലെ ​പ്ര​ള​യ​ത്തി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ക​ല​ങ്കു​ക​ളും ന​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​ർ നി​ർ​മി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

വി​നോ​ദ​സ​ഞ്ചാ​ര കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ മ​ൺ​ട്രോ തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.