സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ചു​രം ര​ഹി​ത പാ​ത സാ​ധ്യ​മാ​കും: കേ​ന്ദ്രമ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ
Tuesday, November 5, 2024 8:36 AM IST
കൊ​ട്ടി​യൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചു​രം​ര​ഹി​ത പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ചു​ര​മി​ല്ലാ പാ​ത​യ്ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ലാ നേ​താ​ക്ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തി​നി​ടെ​യാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ മ​ന്ത്രി​യെ ക​ണ്ട​ത്. വ​യ​നാ​ട്ടി​ലേ​ക്ക് മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ റോ​ഡു​ക​ൾ ഉ​ണ്ടാ​കേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്തു ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കാം.

മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു. ആം ​ആ​ദ്മി പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ജെ. സ്റ്റാ​നി​സ്ലാ​വോ​സ്, മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​ണി​യാ​രം, എ​എ​പി എ​ക്സ് സ​ർ​വീ​സ് മെ​ൻ വിം​ഗ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജോ​ർ​ജ് മ​ണി​യാ​ക്ക്പാ​റ, നേ​താ​ക്ക​ളാ​യ ബേ​ബി മാ​ത്യു ക​ണി​ച്ചാ​ർ, എം.​വി. ജോ​യി, ജോ​സ് തെ​ക്കേ​മ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.