കരുണാപുരം: ദീപികയും വായാട്ടുപറന്പ്, ആലക്കോട്, ചെന്പന്തൊട്ടി, മേരിഗിരി ഫൊറോനകളും എകെസിസി, ഇൻഫാം എന്നീ സംഘടനകളും സംയുക്തമായി 23ന് നടത്തുന്ന റബർ കർഷക സെമിനാറിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. കരുണാപുരം സെന്റ് ജൂഡ്പള്ളി പാരിഷ് ഹാളിൽ നടത്തിയ സംഘാടകസമിതി രൂപീകരണ യോഗം കരുണാപുരം സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ കർഷക സെമിനാറിനെക്കുറിച്ച് വിശദീകരിച്ചു.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, രാഷ്ട്രീയ കിസാൻ മാഹാ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, വായാട്ടുപറമ്പ് ഫൊറോന കൗൺസിൽ പ്രസിഡന്റ് ജയ്സൺ അട്ടാറിമാക്കൽ, ദീപിക റീജണൽ മാനേജർ വിൽസൺ ചാക്കോ എന്നിവർ പ്രസംഗിച്ചു.
23ന് ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുന്ന കർഷക സെമിനാറിൽ വായാട്ടുപറമ്പ്, ആലക്കോട്, മേരിഗിരി, ചെമ്പന്തൊട്ടി മുതലായ ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികൾ, എകെസിസി, ഇൻഫാം പ്രതിനിധികൾ, ആർപിഎസിലെ തെരഞ്ഞെടുക്കപ്പെട്ട മെംബർമാർ എന്നിവർ പങ്കെടുക്കും. റബറിന്റെ വിലയിടിവു മൂലം പ്രതിസന്ധിയിലായ കർഷകർക്ക് അതിജീവനത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറിൽ കാർഷിക രംഗത്തെ വിദഗ്ധർ പങ്കെടുക്കും. സെമിനാറിനോടുബന്ധിച്ച് കർഷകരുമായി സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. റബർ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ളവരെ ആദരിക്കും.
സംഘാടകസമിതി ഭാരവാഹികൾ: ഫൊറോന വികാരിമാരായ ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. ആന്റണി പുന്നൂർ, ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, ദീപിക റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ-രക്ഷാധികാരികൾ, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി-സഹരക്ഷാധികാരികൾ, ഫാ. ജോസഫ് ഒറ്റപ്ലാക്കൽ-ചെയർമാൻ, ജോർജ് തയ്യിൽ-വൈസ് ചെയർമാൻ, അഡ്വ. ബിനോയ് തോമസ്-ജനറൽ കൺവീനർ, ജയ്സൺ അട്ടാറിമാക്കൽ, ബാബു ഡൊമിനിക്ക് കാവുങ്കൽ, തോമസ് കൊട്ടാടിക്കുന്നേൽ, ബേബി കോയിക്കൽ-കൺവീനർമാർ, സണ്ണി പുല്ലുവേലിൽ (കൺവീനർ), ജോജി പുളിച്ചമാക്കൽ, സണ്ണി അഗസ്റ്റിൻ തുണ്ടത്തിൽ-പ്രോഗ്രാം കമ്മിറ്റി, ജേക്കബ് വളയത്ത് (കൺവീനർ), ഷാജു ജോസഫ് പരവംപറന്പിൽ, വിൻസെന്റ് കുഴിഞ്ഞാലിൽ, ജയിംസ് ഇമ്മാനുവേൽ-പബ്ലിസിറ്റി കമ്മിറ്റി, തോമസ് ഒഴുകയിൽ, ജോർജ് പന്തംമാക്കൽ, ജോസ് തോണിക്കൽ, ജോയിച്ചൻ പറന്പിൽ-ഇൻവിറ്റേഷൻ കമ്മിറ്റി, വക്കച്ചൻ കുഴിമറ്റം, ജോസ് വട്ടപ്പറന്പിൽ, ജോർജ് കാരിമറ്റം, സാബു കൊച്ചുകുന്നേൽ, ജോണി ഇടത്തിൽ, ടോമി തോമസ്, സാജു കോഴിപ്പാടം-ഫുഡ് കമ്മിറ്റി.