സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, November 4, 2024 3:24 AM IST
ത​ളി​പ്പ​റ​മ്പ്: സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​യ കെ. ​സ​ന്തോ​ഷി​നെ വീ​ണ്ടും ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 21 അം​ഗ ഏ​രി​യാ ക​മ്മി​റ്റി​യെയും തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​ക​രു​ണു​കാ​ര​ൻ, കെ. ​നാ​രാ​യ​ണ​ൻ, കെ.​കെ രാ​മ​ച​ന്ദ്ര​ൻ തി​രു​വ​ട്ടൂ​ർ, കെ.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​കു​ക​യും വി.​വി. പ​ര​മേ​ശ്വ​ര​ൻ, പി.​ പ്ര​ശോ​ഭ്, രാ​ജീ​വ​ൻ പാ​ച്ചേ​നി, വി​നോ​ദ് കു​മാ​ർ പാ​ച്ചേ​നി എ​ന്നി​വ​ർ പു​തു​താ​യി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

15 ലോ​ക്ക​ലു​ക​ളി​ൽ നി​ന്നാ​യി 150 പ്ര​തി​നി​ധി​ക​ളും, 21 ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളു​മാ​ണ് ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മൊ​റാ​ഴ സ്റ്റം​സ്‌ കോ​ള​ജ്‌ കേ​ന്ദ്രീ​ക​രി​ച്ച്‌ റെഡ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ മാ​ർ​ച്ചും ബ​ഹു​ജ​ന പ്ര​ക​ട​ന​വും ന​ട​ന്നു.

വൈ​കുന്നേരം നാ​ലി​ന്‌ ഒ​ഴ​ക്രോ​ത്ത് പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​മോ​ഹ​ന​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ഗോ​വി​ന്ദ​ൻ, പി. ​മു​കു​ന്ദ​ൻ, പി.​കെ. ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.